Thursday, May 25, 2017

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​യി​ലെ ഈ​ഗോ​യും പ​ട​ല​പി​ണ​ക്ക​വും


ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​യി​ലെ ഈ​ഗോ​യും പ​ട​ല​പി​ണ​ക്ക​വും സം​സ്ഥാ​ന ഭ​ര​ണ​ത്തെ​ത്ത​ന്നെ കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്ന ത​ല​ത്തി​ലേ​ക്കു വ​ള​ർ​ന്നി​രി​ക്കു​ന്നു. മ​ന്ത്രി​സ​ഭ ഒ​ന്നാം വാ​ർ​ഷി​ക​മാ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം ര​ണ്ടു മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കു​ന്ന വാ​ർ​ത്ത​യാ​ണു സ​ർ​ക്കാ​രി​നു ന​ൽ​കേ​ണ്ടി​വ​ന്ന​ത്. അ​തി​നു​മു​ന്പും സീ​നി​യ​ർ ഐ​എ​എ​സ്, ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ൾ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ച്ഛാ​യ​യ്ക്കു മ​ങ്ങ​ലേ​ല്പി​ച്ചി​രു​ന്നു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യെ മാ​റ്റി​യ ന​ട​പ​ടി സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കു​ക മാ​ത്ര​മ​ല്ല, അ​ദ്ദേ​ഹ​ത്തെ പു​ന​ർ​നി​യ​മി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ന​ൽ​കി. ഉ​ത്ത​ര​വി​ൽ വ്യ​ക്ത​ത തേ​ടി വീ​ണ്ടും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ശ്ര​മി​ച്ച സ​ർ​ക്കാ​രി​നു കി​ട്ടി​യ​താ​ക​ട്ടെ ക​ന​ത്ത ആ​ഘാ​തം. കോ​ട​തി​യു​ടെ വി​ല​പ്പെ​ട്ട സ​മ​യം പാ​ഴാ​ക്കി​യ​തി​ന് 25,000 രൂ​പ പി​ഴ​യ​ട​യ്ക്കു​ക​യും ചെ​യ്യേ​ണ്ടി​വ​ന്നു. 

പി​ഴ​യ​ട​യ്ക്കേ​ണ്ടി​വ​ന്ന​തി​നെ​ക്കു​റി​ച്ചു പ​ല മു​ട്ടാ​പ്പോ​ക്കു​ക​ളും പ​റ​ഞ്ഞെ​ങ്കി​ലും സ​ർ​ക്കാ​രി​നു​ണ്ടാ​യ നാ​ണ​ക്കേ​ട് ചെ​റു​താ​യി​രു​ന്നി​ല്ല. ഡി​ജി​പി​ക്കു പു​ന​ർ​നി​യ​മ​നം ന​ൽ​കി​യെ​ങ്കി​ലും അ​വി​ടെ​യും അ​ധി​കാ​ര​പ്പോ​രാ​ട്ട​വും ഒ​ളി​പ്പോ​രു​ക​ളും അ​വ​സാ​നി​ച്ചി​ട്ടി​ല്ല. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ളോ​ടൊ​ട്ടി​നി​ന്നു കൂ​റു തെ​ളി​യി​ക്കു​ന്ന​വ​രു​മു​ണ്ട്. 

അ​ധി​കാ​രം എ​ന്ന​തു ജ​ന​ങ്ങ​ളെ സേ​വി​ക്കു​ന്ന​തി​നു​ള്ള അ​ച്ചാ​ര​മാ​യി ക​രു​തേ​ണ്ട​വ​രാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ. ജ​ന​സേ​വ​ന​ത്തി​ലു​പ​രി മ​റ്റു താ​ത്പ​ര്യ​ങ്ങ​ൾ​ക്കു മു​ൻ​ഗ​ണ​ന ന​ൽ​കു​ന്പോ​ഴാ​ണ് അ​വ​ർ​ക്കു മാ​ർ​ഗ​ഭ്രം​ശ​മു​ണ്ടാ​കു​ന്ന​ത്. കാ​ര്യ​ക്ഷ​മ​ത​യു​ള്ള സി​വി​ൽ സ​ർ​വീ​സ് സം​സ്ഥാ​ന​ത്തെ പു​രോ​ഗ​തി​യി​ലേ​ക്കു ന​യി​ക്കു​ന്ന പ്ര​ധാ​ന ഘ​ട​ക​മാ​ണ്. ഭ​ര​ണാ​ധി​കാ​രി​ക​ൾ അ​ത് ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്പോ​ഴാ​ണ് അ​വ​രു​ടെ മി​ക​വ് ജ​ന​ങ്ങ​ൾ​ക്ക് അ​നു​ഭ​വ​വേ​ദ്യ​മാ​വു​ക. സം​സ്ഥാ​ന​ത്ത് പൊ​തു​ഭ​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന ഐ​എ​എ​സു​കാ​രും പോ​ലീ​സി​നെ ന​യി​ക്കു​ന്ന ഐ​പി​എ​സു​കാ​രും ത​മ്മി​ലു​ള്ള ച​ക്ക​ള​ത്തി​പ്പോ​രാ​ട്ടം കു​റേ​ക്കാ​ല​മാ​യി സ​ർ​വീ​സ് ച​ട്ട​ങ്ങ​ളു​ടെ മാ​ത്ര​മ​ല്ല, സാ​മാ​ന്യ​മ​ര്യാ​ദ​യു​ടെ​യും സീ​മ ലം​ഘി​ക്കു​ക​യാ​ണ്. 

അ​ഖി​ലേ​ന്ത്യാ സ​ർ​വീ​സി​ലു​ള്ള​വ​രും സം​സ്ഥാ​ന സ​ർ​വീ​സി​ലു​ള്ള​വ​രു​മാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വ്യ​ക്ത​മാ​യ സ​ർ​വീ​സ് ച​ട്ട​ങ്ങ​ളു​ണ്ട്. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വേ​ണം അ​വ​ർ പ്ര​വ​ർ​ത്തി​ക്കാ​ൻ. എ​ന്നാ​ൽ, ഇ​ത്ത​രം ച​ട്ട​ങ്ങ​ൾ​ക്കും നി​യ​മ​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ധൈ​ര്യം കാ​ട്ടു​ന്നു​ണ്ടെ​ങ്കി​ൽ അ​തു ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ദൗ​ർ​ബ​ല്യ​മാ​യി കാ​ണേ​ണ്ടി​വ​രും. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​യ​ന്ത്രം സു​ഗ​മ​മാ​യി ച​ലി​ക്ക​ണ​മെ​ങ്കി​ൽ യ​ഥാ​ർ​ഥ ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ഉ​ന്ന​ത ഐ​എ​എ​സ്, ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ണ്ണ​യി​ട്ട ച​ക്കു​പോ​ലെ പ്ര​വ​ർ​ത്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ചി​ല സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം താ​ളം​ത​ല്ലു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​ന​ർ​ഥം അ​വി​ടെ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ക​യും അ​തു ന​ട​പ്പാ​ക്കു​ന്ന​തി​നു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക​യും ചെ​യ്യേ​ണ്ട​വ​ർ വേ​ണ്ട​ത്ര ജാ​ഗ്ര​ത കാ​ട്ടു​ന്നി​ല്ല എ​ന്ന​താ​ണ്. 

കൃ​ഷി​വ​കു​പ്പി​ലെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യും ഡ​യ​റ​ക്‌​ട​റും ത​മ്മി​ൽ ച​ക്ക​ള​ത്തി​പ്പോ​രാ​ട്ടം തു​ട​ങ്ങി​യി​ട്ടു നാ​ളു​ക​ളാ​യെ​ങ്കി​ലും അ​തു പ​ര​സ്യ വി​ഴു​പ്പ​ല​ക്ക​ലാ​യ​തു ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. ര​ണ്ടു​പേ​രെ​യും ത​ത്​സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടാ​ണു സ​ർ​ക്കാ​ർ ആ ​പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. ഇ​തി​നു മു​ന്പ് വി​ജി​ല​ൻ​സ് ഡ​യ​റ​ക്‌​ട​റും ചി​ല ഉ​ന്ന​ത ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ലും ഇ​തു​പോ​ലെ ചി​ല ത​ർ​ക്ക​ങ്ങ​ൾ ഉ​ട​ലെ​ടു​ത്തി​രു​ന്നു. വ്യ​വ​സാ​യ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യെ പ്ര​തി​യാ​ക്കി​യ വി​ജി​ല​ൻ​സ് ഡ​യ​റ​ക്‌​ട​റു​ടെ ന​ട​പ​ടി​ക്കെ​തി​രേ ഐ​എ​എ​സ് അ​സോ​സി​യേ​ഷ​ൻ പ​ര​സ്യ​പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. കൂ​ട്ട അ​വ​ധി​യെ​ടു​ത്തു പ്ര​തി​ഷേ​ധി​ക്കാ​ൻ അ​വ​ർ ഒ​രു​ങ്ങി​യെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി ക​ർ​ശ​ന നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നാ​ൽ പ​ര​സ്യ​പ്ര​തി​ഷേ​ധ​ത്തി​ൽ​നി​ന്നു പി​ന്തി​രി​യേ​ണ്ട​ിവ​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള ക​ർ​ശ​ന​മാ​യ നി​ല​പാ​ടു​ക​ൾ എ​ടു​ക്കേ​ണ്ട പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും അ​തു ചെ​യ്യാ​തി​രു​ന്ന​തി​ന്‍റെ തി​ക്ത​ഫ​ലം സ​ർ​ക്കാ​രി​ന് നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. 

സ​ർ​വീ​സി​ലു​ള്ള ഒ​രു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ർ​വീ​സ് കാ​ല​ത്തെ സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ഴു​തി​യ പു​സ്ത​ക​ത്തി​ലെ 17 പ​രാ​മ​ർ​ശ​ങ്ങ​ൾ സ​ർ​വീ​സ് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഔ​ദ്യോ​ഗി​ക ര​ഹ​സ്യ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ, ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ർ​വീ​സി​ലി​രി​ക്കു​ന്ന കാ​ല​ത്തു പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന്‍റെ അ​നൗ​ചി​ത്യം ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​ക സ്വാ​ഭാ​വി​കം. ഐ​എ​എ​സു​കാ​രും മ​നു​ഷ്യ​രാ​ണെ​ന്നും ഭി​ന്ന​ത സ്വാ​ഭാ​വി​ക​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. സി​വി​ൽ സ​ർ​വീ​സി​ലെ ഈ ​ഭി​ന്ന​ത സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി ആ​രോ​ടൊ​ക്കെ​യോ മൃ​ദു​സ​മീ​പ​നം മ​തി​യെ​ന്നു ക​രു​തു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​വൃ​ന്ദ​ത്തെ നി​ർ​ത്തേ​ണ്ടി​ട​ത്തു നി​ർ​ത്താ​ൻ ക​ഴി​വി​ല്ലാ​ത്ത ഭ​ര​ണ​കൂ​ടം ത​ങ്ങ​ളു​ടെ​ത​ന്നെ ശ​വ​ക്കു​ഴി തോ​ണ്ടു​ക​യാ​ണെ​ന്നേ പ​റ​യാ​നാ​വൂ. 

നാ​ഷ​ണ​ൽ ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ 2015ൽ ​പു​റ​ത്തു​വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച് കേ​ര​ള​ത്തി​ലെ പോ​ലീ​സ് സേ​ന​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഉ​ള്ള​ത്. മൂ​വാ​യി​ര​ത്തി​ലേ​റെ ക്രി​മി​ന​ൽ കേ​സു​ക​ളാ​ണ് കേ​ര​ള​ത്തി​ലെ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളു​ടെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തി​ൽ ഐ​പി​എ​സു​കാ​ർ മുതൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ വ​രെ ഉ​ൾ​പ്പെ​ടു​ന്നു. പോ​ലീ​സി​നെ​യും സി​വി​ൽ സ​ർ​വീ​സി​നെ​യു​മൊ​ക്കെ നി​ല​യ്ക്കു നി​ർ​ത്തു​ക​യും അ​തേ​സ​മ​യം അ​വ​രു​ടെ ക​ഴി​വു​ക​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണു കാ​ര്യ​ക്ഷ​മ​ത​യു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ർ​ത്ത​വ്യം. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ഒ​ന്നി​നു​പി​റ​കേ ഒ​ന്നാ​യി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടു​ന്ന വി​വാ​ദ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ​മൂ​ഹ​ത്തി​ലെ വെ​ണ്ണ​പ്പാ​ളി എ​ന്നാ​ണ് സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ളും നി​ല​പാ​ടു​ക​ളും സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​ത് അ​വ​രു​ടെ സ​മ​ർ​ഥ​മാ​യ നേ​തൃ​ത്വ​ത്തി​ലാ​ണ്. അ​വി​ടെ കു​തി​കാ​ൽ​വെ​ട്ടും അ​വ​സ​ര​വാ​ദ​വു​മൊ​ക്കെ അ​ര​ങ്ങു​ത​ക​ർ​ത്താ​ൽ ജ​ന​ങ്ങ​ളു​ടെ കാ​ര്യം ക​ഷ്‌​ട​മെ​ന്നേ പ​റ​യേ​ണ്ടൂ.

പിഞ്ചുകുട്ടികൾ ദ്രോഹിക്കപ്പെടരുത്

ആ​ധു​നി​ക ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ കു​ടും​ബ​ങ്ങ​ളി​ൽ കു​ഞ്ഞു​ങ്ങ​ളെ പ​രി​പാ​ലി​ക്കാ​ൻ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ സൃ​ഷ്‌​ടി​ച്ചി​ട്ടു​ണ്ട്. ന​മ്മു​ടെ ബ​ഹു​ഭൂ​രി​പ​ക്ഷം കു​ടും​ബ​ങ്ങ​ളും അ​ണു​കു​ടും​ബ​ങ്ങ​ളാ​ണ്. ഇ​ങ്ങ​നെ​യു​ള്ള കു​ടും​ബ​ങ്ങ​ളി​ൽ മാ​താ​പി​താ​ക്ക​ൾ ഇ​രു​വ​രും ജോ​ലി​ക്കാ​രാ​ണെ​ങ്കി​ൽ കൊ​ച്ചു​കു​ഞ്ഞു​ങ്ങ​ളെ ആ​രു നോ​ക്കും? തീ​രെ പ്രാ​യം കു​റ​ഞ്ഞ കു​ട്ടി​ക​ളെ പ​ക​ൽ സ​മ​യ​ത്തു സം​ര​ക്ഷി​ക്കാ​ൻ ഡേ ​കെ​യ​ർ സെ​ന്‍റ​റു​ക​ളും അ​ല്പം​കൂ​ടി മു​തി​ർ​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്ലേ ​സ്കൂ​ളു​ക​ളും ധാ​രാ​ളം ഉ​യ​ർ​ന്നു​വ​രു​ന്നു​വെ​ന്ന​താ​ണു മാ​താ​പി​താ​ക്ക​ളു​ടെ ആ​ശ്വാ​സം. എ​ന്നാ​ൽ ബി​സി​ന​സ് ല​ക്ഷ്യ​ത്തോ​ടെ മു​ള​യെ​ടു​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ ന​ട​ത്തി​പ്പു​കാ​രി​ൽ ക്ര​മേ​ണ ലാ​ഭേ​ച്ഛ വ​ള​രാ​നും സേ​വ​ന സ​ന്ന​ദ്ധ​ത കു​റ​ഞ്ഞു​പോ​കാ​നും സാ​ധ്യ​ത​യു​ണ്ട്. കൊ​ച്ചി പാ​ലാ​രി​വ​ട്ട​ത്തെ ഒ​രു ഡേ ​കെ​യ​ർ സെ​ന്‍റ​റി​നെ​തി​രേ ഉ​യ​ർ​ന്നി​രി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ക്ക​ൽ ഏ​ൽ​പ്പി​ക്ക​പ്പെ​ടു​ന്ന കു​ഞ്ഞു​ങ്ങ​ൾ എ​ത്ര​മാ​ത്രം സു​ര​ക്ഷി​ത​രാ​ണെ​ന്നു ചി​ന്തി​ക്കാ​ൻ ന​മ്മെ പ്രേ​രി​പ്പി​ക്കു​ന്നു.

കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ശ്ര​ദ്ധ പു​ല​ർ​ത്തേ​ണ്ട ഘ​ട്ട​ത്തി​ൽ ജോ​ലി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ൾ​ക്ക്, അ​തു സാ​ധി​ക്കാ​തെ പോ​കു​ന്ന​തു കു​ട്ടി​ക​ളി​ൽ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കാം. പ്ര​സ​വാ​നു​കൂ​ല്യ ഭേ​ദ​ഗ​തി ബി​ൽ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ലോ​ക്സ​ഭ ഐ​ക​ക​ണ്ഠ്യേ​ന പാ​സാ​ക്കി​യി​രു​ന്നു. ഇ​തു​പ്ര​കാ​രം ശ​ന്പ​ളാ​നു​കൂ​ല്യ​ങ്ങ​ളോ​ടെ​യു​ള്ള പ്ര​സ​വാ​വ​ധി 12 ആ​ഴ്ച​യി​ൽ​നി​ന്ന് 26 ആ​ഴ്ച​യാ​യി. ല​ക്ഷ​ക്ക​ണ​ക്കി​നു സ്ത്രീ​ക​ൾ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ങ്കി​ലും അ​തി​ന്‍റെ പ​തി​ന്മ​ട​ങ്ങ് ആ​ളു​ക​ൾ ഈ ​ആ​നൂ​കൂ​ല്യ​ത്തി​നു പു​റ​ത്തു​ണ്ട്. പ​ല വി​ക​സി​ത രാ​ജ്യ​ങ്ങ​ളും ഗ​ർ​ഭി​ണി​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഏ​റെ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്. ഭാ​വി​പൗ​ര​ന്മാ​രു​ടെ കാ​ര്യ​ത്തി​ൽ ആ ​രാ​ജ്യ​ങ്ങ​ളി​ലെ സ​ർ​ക്കാ​രു​ക​ൾ​ക്ക് അ​ത്ര​മേ​ൽ താ​ത്പ​ര്യ​മു​ണ്ടെ​ന്ന​ർ​ഥം. എ​ന്നാ​ൽ, ഇ​വി​ടെ മാ​താ​പി​താ​ക്ക​ൾ​ക്കു കു​ഞ്ഞു​ങ്ങ​ളെ പ​രി​ച​രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ ആ ​കു​ഞ്ഞു​ങ്ങ​ളു​ടെ കാ​ര്യം ക​ഷ്‌​ട​ത്തി​ലാ​വു​മെ​ന്ന​താ​ണു സ്ഥി​തി.

ഐ​ടി മേ​ഖ​ല​യി​ലും മ​റ്റും വ​ലി​യ ക​ന്പ​നി​ക​ൾ ജീ​വ​ന​ക്കാ​രു​ടെ കു​ട്ടി​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​നു​വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ സ്ഥാ​പ​ന​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഏ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത ബ​ഹു​ഭൂ​രി​പ​ക്ഷം ഉ​ദ്യോ​ഗ​സ്ഥ മാ​താ​പി​താ​ക്ക​ൾ​ക്കും ഡേ ​കെ​യ​ർ സെ​ന്‍റ​റു​ക​ളെ ആ​ശ്ര​യി​ക്കു​ക​യേ നി​വൃ​ത്തി​യു​ള്ളൂ. ബി​സി​ന​സ് എ​ന്ന നി​ല​യി​ൽ ഡേ ​കെ​യ​ർ സെ​ന്‍റ​റു​ക​ൾ ന​ട​ത്തു​ന്ന​തു തെ​റ്റാ​ണെ​ന്നു പ​റ​യാ​നാ​വി​ല്ല. എ​ന്നാ​ൽ, കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് അ​തീ​വ ശ്ര​ദ്ധ പു​ല​ർ​ത്തേ​ണ്ട ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ചി​ല​തു കു​ട്ടി​ക​ൾ​ക്ക് അ​ര​ക്ഷി​താ​വ​സ്ഥ​യു​ടെ സ്ഥ​ല​മാ​യി മാ​റു​ന്നു​ണ്ടെ​ങ്കി​ൽ ആ ​കേ​ന്ദ്ര​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണം.

പാ​ലാ​രി​വ​ട്ട​ത്തെ ഡേ ​കെ​യ​ർ സെ​ന്‍റ​റി​ൽ പി​ഞ്ചു​കു​ട്ടി​യെ ശ​കാ​രി​ക്കു​ക​യും അ​ടി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ ചി​ത്ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​പ്പോ​ൾ ന​മ്മു​ടെ മ​നഃ​സാ​ക്ഷി​യെ അ​തു പി​ടി​ച്ചു​കു​ലു​ക്കി. പ​ര​ക്കേ പ്ര​തി​ഷേ​ധ​ങ്ങ​ളു​യ​ർ​ന്നു. ച​ർ​ച്ച​ക​ളും വി​ശ​ക​ല​ന​ങ്ങ​ളു​മാ​യി. കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ ഡേ ​കെ​യ​ർ സെ​ന്‍റ​റു​ക​ൾ​ക്കും ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധി​ത​മാ​ക്കു​മെ​ന്നു മേ​യ​ർ പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ള​വും മ​റ്റു മൂ​ന്നു ജി​ല്ല​ക​ളും ഉ​ൾ​പ്പെ​ടു​ന്ന റേ​ഞ്ചി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡേ ​കെ​യ​ർ സെ​ന്‍റ​റു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ റേ​ഞ്ച് ഐ​ജി നി​ർ​ദേ​ശം കൊ​ടു​ത്തു. ഇ​തൊ​ക്കെ ന​ല്ല​തു​ത​ന്നെ. എ​ന്നാ​ൽ ഇ​ത്ത​ര​മൊ​രു വി​ഷ​യം പ്രാ​ദേ​ശി​ക​മാ​യി മാ​ത്രം കൈ​കാ​ര്യം ചെ​യ്താ​ൽ മ​തി​യോ? സം​സ്ഥാ​ന​ത്തെ എ​ല്ലാ ഡേ ​കെ​യ​ർ സെ​ന്‍റ​റു​ക​ളു​ടെ​യും ക്രെ​ഷു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ത്തി​നു കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ണ്ടാ​ക​ണം.

കു​ട്ടി​ക​ളെ മാ​താ​പി​താ​ക്ക​ളു​ടെ​യും മു​ത്ത​ശ്ശ​നും മു​ത്ത​ശ്ശി​യു​മു​ൾ​പ്പെ​ടെ കു​ടും​ബ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ളു​ടെ​യും സാ​മീ​പ്യ​ത്തി​ലും സ്നേ​ഹ​ത്തി​ലും വ​ള​ർ​ത്താ​ൻ ക​ഴി​യു​ക​യെ​ന്ന​തു വ​ലി​യ കാ​ര്യം​ത​ന്നെ. എ​ന്നാ​ൽ ഇ​ന്ന് ഒ​ട്ടു​മി​ക്ക​വ​ർ​ക്കും ആ ​ഭാ​ഗ്യ​മി​ല്ല. വി​ദേ​ശ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ദ​ന്പ​തി​ക​ൾ പി​ഞ്ചു​കു​ട്ടി​ക​ളെ നോ​ക്കാ​നാ​യി നാ​ട്ടി​ൽ​നി​ന്നു സ്വ​ന്തം മാ​താ​പി​താ​ക്ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തു പ​തി​വാ​യി​ട്ടു​ണ്ട്. ഒ​ട്ടേ​റെ മു​ത്ത​ശ്ശി​മാ​രും മു​ത്ത​ച്ഛ​ന്മാ​രും ഇ​ങ്ങ​നെ വി​ദേ​ശ​ങ്ങ​ളി​ൽ താ​ത്കാ​ലി​ക​വാ​സം ന​ട​ത്തു​ന്നു.

നാ​ട്ടി​ൽ ഡേ ​കെ​യ​ർ സെ​ന്‍റ​റു​ക​ൾ ഏ​റെ മു​ള​ച്ചു​പൊ​ന്തു​ന്ന​തി​നെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല. കാ​ര​ണം അ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ അ​നേ​കം മാ​താ​പി​താ​ക്ക​ൾ​ക്ക് ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​താ​ണ്. എ​ന്നാ​ൽ, വ​ള​രെ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള ഒ​രു ചു​മ​ത​ല​യാ​ണു ത​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നു ഡേ ​കെ​യ​ർ സെ​ന്‍റ​ർ ന​ട​ത്തു​ന്ന​വ​ർ മ​ന​സി​ലാ​ക്ക​ണം. കു​ട്ടി​ക​ൾ​ക്കു വൃ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​യാ​നും ക​ളി​ക്കാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഓ​രോ കേ​ന്ദ്ര​ത്തി​ലും ഉ​ണ്ടാ​യി​രി​ക്ക​ണം. ആ​യ​മാ​ർ കു​ട്ടി​ക​ളോ​ടു സ്നേ​ഹ​വും പ​രി​ഗ​ണ​ന​യും കാ​ട്ടാ​ൻ ക​ഴി​വു​ള്ള​വ​രും ക്ഷ​മ​യു​ള്ള​വ​രും ആ​യി​രി​ക്ക​ണം. ന​ക്കാ​പ്പി​ച്ച ശ​ന്പ​ളം കൊ​ടു​ത്തു ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചാ​ൽ അ​വ​ർ ജോ​ലി​യോ​ടു പ്ര​തി​ബ​ദ്ധ​ത കാ​ട്ടു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാ​നാ​വി​ല്ല.

പാ​ലാ​രി​വ​ട്ട​ത്ത് ഡേ ​കെ​യ​ർ ഉ​ട​മ ത​ന്നെ​യാ​ണു കു​ട്ടി​യെ അ​ടി​ക്കു​ന്ന​താ​യും വ​ഴ​ക്കു​പ​റ​യു​ന്ന​താ​യും വീ​ഡി​യോ​ദൃ​ശ്യ​ത്തി​ൽ ക​ണ്ട​ത്. ത​ങ്ങ​ളെ കു​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി മ​നഃ​പൂ​ർ​വം ചി​ല​ർ ചെ​യ്ത​താ​ണി​തെ​ന്നു പ്ര​തി​യു​ടെ ഭ​ർ​ത്താ​വ് ആ​രോ​പി​ച്ചി​ട്ടു​ണ്ട്. അ​ത്ത​രം കാ​ര്യ​ങ്ങ​ളും അ​ന്വേ​ഷി​ക്ക​ണം. ഡേ ​കെ​യ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളും കു​ഞ്ഞു​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ന്ന രീ​തി​ക​ളും അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്ക​ണം. നി​ല​വി​ൽ ഇ​വ സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​ത്ത​തു വ​ലി​യ അ​പ​ര്യാ​പ്ത​ത​ത​ന്നെ. പി​ഞ്ചു​കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ക​യും പ​രി​ശീ​ലി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​ൽ അ​ന​വ​ധാ​ന​ത പാ​ടി​ല്ല.

സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ​പോ​വു​ക​യാ​ണ്. സ്കൂ​ൾ ബ​സു​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ ഇ​പ്പോ​ൾ​ത്ത​ന്നെ ഉ​ത്സാ​ഹി​ക്ക​ട്ടെ. ഓ​ട്ടോ​റി​ക്ഷ​യി​ലും മ​റ്റു ചെ​റു വാ​ഹ​ന​ങ്ങ​ളി​ലും കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ചു​കൊ​ണ്ടു​ള്ള യാ​ത്ര, സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ ശോ​ച്യാ​വ​സ്ഥ, സ്കൂ​ളു​ക​ളി​ൽ വേ​ണ്ട​ത്ര ശു​ചി​മു​റി​ക​ളി​ല്ലാ​ത്ത അ​വ​സ്ഥ തു​ട​ങ്ങി ന​മ്മു​ടെ കു​ട്ടി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ എ​ത്ര​യും​വേ​ഗം പ​രി​ഹ​രി​ക്ക​പ്പെ​ട​ണം. ഒ​രു അ​ത്യാ​ഹി​ത​മോ അ​നി​ഷ്‌​ട​സം​ഭ​വ​മോ ഉ​ണ്ടാ​കു​ന്പോ​ൾ മാ​ത്രം ഉ​ണ​രേ​ണ്ട​ത​ല്ല ന​മ്മു​ടെ മ​നഃ​സാ​ക്ഷി​യും ജാ​ഗ്ര​ത​യും.